Aloloom Malayalam

മതവിധികള്‍ ചോദിക്കുന്നവരും, ചോദിക്കപ്പെടുന്നവരും അറിവില്ലായ്മയുടെ ആഴക്കയത്തില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവും ഈ സംരംഭം തുടങ്ങാനുള്ള പ്രേരണയാണ്. ആരോടും ഫത്വകള്‍ ചോദിക്കുന്നതില്‍ നിന്ന് സാധാരണക്കാരും, ഏത് ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതില്‍ നിന്ന് മതവിദ്ധ്യാര്‍ഥികളും മാറിനില്‍ക്കേണ്ടതുണ്ട് എന്ന ബോധം നമുക്കുണ്ടാകേണ്ടതുണ്ട്. ആഴത്തില്‍ വിജ്ഞാനം നേടിയിട്ടില്ലാത്ത വിജ്ഞാനത്തിലും പ്രായത്തിലും ചെറുപ്പമായവരില്‍ നിന്ന് മതം പഠിക്കപ്പെടുന്നത് അന്ത്യനാളിന്റെ അടയാളമായാണ് നബി(സ) എണ്ണിയത്. വിജ്ഞാനത്തിലും വയസ്സിലും പക്വതയെത്തിയ ശരിയായ പണ്ഡിത•ാരുടെ വാക്കുകള്‍ കേരളീയ സമൂഹത്തിന് വഴികാട്ടിയാകേണ്ടതുണ്ട് എന്നും ഈ സന്ദര്‍ഭത്തില്‍ നാമറിയേണ്ടതുണ്ട്.ആ ഒരു തിരിച്ചറിവില്‍ നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം…